adhalath

പാലോട്: ജനമൈത്രി പൊലീസിന്റെ നേതൃത്ത്വത്തിൽ നെടുമങ്ങാട് സബ് ഡിവിഷനിലെ പട്ടികജാതി, പട്ടികവർഗ്ഗ വിഭാഗത്തിൽപ്പെട്ടവർക്കുള്ള ബോധവത്കരണ സെമിനാറും ജില്ലാ പൊലീസ് മേധാവിയുടെ നേതൃത്വത്തിലുള്ള പരാതി പരിഹാര അദാലത്തും ബി. അശോകൻ ഐ.പി.എസ് ഉദ്ഘാടനം ചെയ്തു. പാലോട് സി.ഐ സി.കെ. മനോജിന്റെ അദ്ധ്യക്ഷതയിൽ കൂടിയ അദാലത്തിൽ നെടുമങ്ങാട് ഡി.വൈ എസ്.പി സ്റ്റുവർട്ട് കീലർ മുഖ്യ പ്രഭാഷണം നടത്തി. അദാലത്തിൽ ജനപ്രതിനിധികൾ പാലോട് എസ്.ഐ. സതീഷ് കുമാർ, മറ്റ് വകുപ്പുതല ഉദ്യോഗസ്ഥർ തുടങ്ങിയവർ സംബന്ധിച്ചു. വിവിധ കോളനികളിൽ നിന്നുള്ള എസ് സി/എസ് ടി വിഭാഗത്തിൽ പെട്ടവരുടെ പരാതികൾ പരിഹരിക്കാനുള്ള നടപടികളും സ്വീകരിച്ചു.