പാലോട്: തിരുവനന്തപുരം ജില്ലാ പഞ്ചായത്ത് നടപ്പിലാക്കുന്ന സമഗ്ര മുട്ട കോഴി വളർത്തൽ പദ്ധതിയുടെ ജില്ലാതല ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് വി.കെ. മധു നിർവഹിച്ചു. ബി.പി. മുരളിയുടെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ കെ.പി. ചന്ദ്രൻ, ഡോ. തിയോഡർ ജോൺ, അഡ്വ. ഷൈലജാ ബീഗം, വി. രഞ്ജിത്ത്, ഡോ.സി.എസ്. ഗീതാ രാജശേഖരൻ, ആനാട് ജയൻ, എസ്.എൽ. കൃഷ്ണകുമാരി, ആനാട് സുരേഷ്, അസീനാ ബീവി, ജി.ആർ. പ്രസാദ്. ജി.എസ്. ഷാബി, മോഹനൻ നായർ, എൻ. ചന്ദ്രദാസ് തുടങ്ങിയവർ പങ്കെടുത്തു.