നെടുമങ്ങാട് : തേവൻപാറ ഫാത്തിമ മാതാ ദൈവാലയ തിരുനാൾ മഹോത്സവവും ജീവിത നവീകരണ ധ്യാനവും ഇന്നാരംഭിച്ച് 27ന് സമാപിക്കുമെന്ന് ഇടവക വികാരി ഫാ.ഫ്രാൻസിസ് സേവ്യർ അറിയിച്ചു.ദിവസവും വൈകിട്ട് 5 ന് വിശുദ്ധ ഗ്രന്ഥപാരായണം,ജപമാല,ലിറ്റിനി,നൊവേന,6 ന് ദിവ്യബലി.ഇന്ന് വൈകിട്ട് 5.45 ന് കൊടിയേറ്റ്, ഫാ.ജോസഫ് അനിൽ,ഫാ.അനിൽകുമാർ,ഫാ.ഡെന്നിസ് മണ്ണൂർ,ഫാ.അജു അലക്സ്,ഫാ.ജോണി, ഫാ.ഡി.തോമസ് ഫാ.റോഷൻ തുടങ്ങിയവർ ദിവ്യബലിക്ക് നേതൃത്വം നൽകും.23 ന് ബി.സി.സി വാർഷികവും 24 ന് വചന ബോധന, ലിറ്റിൽവേ വാർഷികവും,25 ന് കെ.സി.വൈ.എം വാർഷികവും 26 ന് ആദ്യകുർബാന സ്വീകരണം,ദിവ്യകാരുണ്യ പ്രദക്ഷിണം എന്നിവയും നടക്കും.27 ന് വൈകിട്ട് 6 ന് ആഘോഷമായ സമൂഹ ദിവ്യബലിക്ക് നെയ്യാറ്റിൻകര കോർഡിനേറ്റർ മോൺസിഞ്ഞോർ വി.പി ജോസ് കാർമ്മികത്വം വഹിക്കും.തുടർന്ന് സ്നേഹവിരുന്ന്.