തിരുവനന്തപുരം: വഖഫ് ബോർഡിന്റെ കാലാവധി ഇന്നലെ അവസാനിച്ചതിനാൽ ന്യൂനപക്ഷക്ഷേമ വകുപ്പ് സെക്രട്ടറി എ. ഷാജഹാനെ വഖഫ് ബോർഡ് അഡ്മിനിസ്ട്രേറ്ററായി നിയമിച്ച് സർക്കാർ ഉത്തരവായി. തിരഞ്ഞെടുപ്പ് പെരുമാറ്റചട്ടം നിലനിൽക്കുന്നതിനാലാണിത്. രണ്ട് മാസമായിരിക്കും കാലാവധി.പുതിയ ബോർഡ് അംഗങ്ങളെ നവംബർ അവസാനവാരം തിരഞ്ഞെടുക്കും. 2020ജനുവരി ആദ്യവാരത്തോടെ പുതിയ ബോർഡ് ചുമതലയേൽക്കും. പത്ത് അംഗങ്ങളുള്ള ബോർഡിൽ 4പേരെ സർക്കാർ നോമിനേഷനിലൂടെ നിയമിക്കുകയും ബാക്കി 6 അംഗങ്ങളെ തിരഞ്ഞെടുക്കുകയുമാണ് പതിവ്.