നെടുമങ്ങാട് :നവംമ്പർ ഒന്നിന് ഗാന്ധിപാർക്കിൽ നടക്കുന്ന നവോത്ഥാന സംഗമത്തിൽ നെടുമങ്ങാട് താലൂക്കിൽ നിന്ന് മൂവായിരം പേരെ പങ്കെടുപ്പിക്കാൻ നവോത്ഥാനമൂല്യ സംരക്ഷണ സമിതി നെടുമങ്ങാട് താലൂക്ക് കൺവൻഷൻ തീരുമാനിച്ചു.പഴകുറ്റിയിലെ എസ്.എൻ.ഡി.പി യോഗം യൂണിയൻ ആസ്ഥാനത്ത് താലൂക്ക് ചെയർമാൻ ആട്ടുകാൽ ബി.രാജുവിന്റെ അദ്ധ്യക്ഷതയിൽ ചേർന്ന കൺവൻഷൻ ജില്ലാ പ്രസിഡന്റ് ഫാ.യൂജിൻ പെരേര ഉദ്ഘാടനം ചെയ്തു. താലൂക്ക് സെക്രട്ടറി എ.മോഹൻദാസ് സ്വാഗതം പറഞ്ഞു.വിവിധ സംഘടന ഭാരവാഹികളായ വള്ളക്കടവ് നസീർ, ശിമയോൻ,വടക്കേകോണം ബാബു,സജിലാൽ,നസിം എന്നിവർ പ്രസംഗിച്ചു.ബിനു നന്ദി പറഞ്ഞു.