തിരുവനന്തപുരം: ബാങ്ക് ഒഫ് ബറോഡ സംഘടിപ്പിച്ച കാർഷികമേള കെ. ആൻസലൻ എം.എൽ.എ ഉദ്ഘാടനം ചെയ്‌തു. ഡെപ്യൂട്ടി ജനറൽ മാനേജർ ജെ. രാമഗോപാൽ അദ്ധ്യക്ഷനായി. കാർഷിക വായ്‌പാവിതരണം നെയ്യാറ്റിൻകര നഗരസഭാ ഉപാദ്ധ്യക്ഷൻ ഷിബു നിർവഹിച്ചു. കാർഷിക വായ്‌പകളെക്കുറിച്ചുള്ള ക്ലാസും ഫിനാൻഷ്യൽ ഇൻക്യുബേഷൻ ക്ലാസും നടന്നു. എസ്.എച്ച്.ജി ഗ്രൂപ്പുകളുടെ വിപണന മേളയും സംഘടിപ്പിച്ചു.