തിരുവനന്തപുരം: പരവൂർ കുറുമണ്ടൽ മുള്ളഴികം ശ്രീഭദ്രാ ദേവീ ക്ഷേത്രത്തിലെ ആയില്യ മഹോത്സവം 23ന് രാവിലെ 10 മുതൽ ക്ഷേത്രം മേൽശാന്തി പി.സി. ഹരിശാന്തിയുടെ കാർമ്മികത്വത്തിൽ നടക്കും. രാവിലെ 5.30ന് മഹാഗണപതി ഹോമം, 6ന് ഉഷപൂജ, 8ന് മൃത്യുഞ്ജയ ഹോമം, 10ന് നാഗർക്കു നൂറുംപാലും ഊട്ട്, ഉച്ചയ്ക്ക് 12.30ന് അന്നദാനം എന്നിവ നടക്കും. അഷ്ടനാഗ കലശപൂജ, മഞ്ഞൾ കലശാഭിഷേകം, പനിനീർ കലശാഭിഷേകം, ഇളനീർ കലശാഭിഷേകം, ഭസ്‌മം കലശാഭിഷേകം എന്നിവ നടത്താൻ ആഗ്രഹിക്കുന്നവർ മുൻകൂട്ടി രസീത് വാങ്ങണം. ഫോൺ: 0474-2518873, 9447417359.