കല്ലമ്പലം: ഗതാഗതം തടസപ്പെടുത്തിയുള്ള പാലം നിർമ്മാണം ദുരിതമെന്ന് പരാതി. നാവായിക്കുളം ദേശീയ പാതയ്ക്ക് സമാന്തരമായി നാവായിക്കുളം വില്ലേജ് - വെട്ടിയറ റോഡിലൂടെയുള്ള ഗതാഗതമാണ് പാലം നിർമ്മിക്കുന്നതിന് വേണ്ടി കഴിഞ്ഞ ഒന്നരമാസമായി പൂർണമായും തടസപ്പെട്ടിരിക്കുന്നത്.
നിത്യേന സ്കൂൾ ബസുകൾ അടക്കം നൂറുകണക്കിന് വാഹനങ്ങൾ കടന്നുപോകുന്ന റോഡാണിത്. ഒരു മുന്നറിയിപ്പും ഇല്ലാതെയാണ് അടച്ചതെന്ന് നാട്ടുകാർ പറയുന്നു. ഒരു വാഹനം കടന്നുപോകാനുള്ള സ്ഥലം ഒഴിവാക്കി ഒരു വശത്തെ നിർമ്മാണ ജോലികൾ തീർത്തിട്ട് മറുവശത്തെ ജോലികൾ ആരംഭിക്കാമായിരുന്നുവെന്നും നാട്ടുകാർ ചൂണ്ടിക്കാണിക്കുന്നു. രണ്ട് കിലോമീറ്ററിനുള്ളിൽ ഒരേ സമയം രണ്ട് പാലങ്ങളുടെ നിർമ്മാണ പ്രവർത്തനങ്ങളാണ് നടക്കുന്നത്. ഒന്ന് നാവായിക്കുളത്തിനും ഇരുപത്തെട്ടാം മൈലിനും മദ്ധ്യയും, മറ്റൊന്ന് വെട്ടിയറ ജംഗ്ഷന് സമീപവും. ഇതുമൂലം കിലോമീറ്ററുകൾ ചുറ്റികറങ്ങി വേണം പലർക്കും നിശ്ചിത സ്ഥലങ്ങളിൽ എത്തിച്ചേരാൻ. പാലങ്ങളുടെ നിർമ്മാണ പ്രവർത്തനങ്ങൾക്ക് വേഗത പോരായെന്ന ആക്ഷേപവും നിലനിൽക്കുന്നു. കാല പഴക്കം കൊണ്ട് പഴയ പാലങ്ങൾ ജീർണിച്ചതോടെയാണ് നാട്ടുകാരുടെ നിരന്തര ആവശ്യപ്രകാരം അഡ്വ. വി. ജോയി എം.എൽ.എയുടെ ശ്രമഫലമായി പുതിയ പാലം നിർമ്മിക്കാനായി ഫണ്ട് അനുവദിച്ചത്. പത്തര കിലോമീറ്റർ റോഡിന്റെ നവീകരണത്തിനും രണ്ട് പാലത്തിനുമായി നബാർഡ് പ്രത്യേക പദ്ധതിയിൽ ഉൾപ്പെടുത്തി ഒൻപതര കോടി രൂപയാണ് അനുവദിച്ചത്. ഇതിൽ കേന്ദ്ര സർക്കാർ 60% വും, കേരള സർക്കാർ 40% വും വഹിക്കമഴ സമയത്ത് ജോലികൾ ആരംഭിച്ചത്. ഇത് പാലത്തിന്റെ ഉറപ്പിനെയും ബാധിക്കും.