mi-kacha

വക്കം: വർക്കല ഉപജില്ല ഗണിതോത്സവത്തിൽ വക്കം ഗവൺമെന്റ് ന്യൂ എൽ.പി.എസിന് മികച്ച വിജയം. വർക്കല സബ് ജില്ലാ സ്കൂളുകളിൽ എൽ.പി വിഭാഗം ഗണിത മേളയിൽ ഓവറോൾ മൂന്നാം സ്ഥാനം ലഭിച്ചു. ഗണിത മാഗസിന് എ ഗ്രേഡ്, ഗണിത പസിലിന് ഫിദയ്ക്ക് രണ്ടാംസ്ഥാനവും എ ഗ്രേഡും, ഗണിത സ്റ്റിൽ മോഡലിന് മുഹമ്മദ് ജുറൈജിന് രണ്ടാംസ്ഥാനവും ബി ഗ്രേഡും, ജ്യോമെട്രിക് പാറ്റേണിന് അൽ നൗഫിൻ ഷായ്ക്ക് ബി ഗ്രേഡും, നമ്പർ ചാർട്ടിന് അനന്തന് ബി ഗ്രേഡും ലഭിച്ചു. കൂടാതെ സാമൂഹ്യ ശാസ്ത്ര ശേഖരണത്തിൽ ശിവാനിക്കും അപർണയ്ക്കും ബി ഗ്രേഡും ലഭിച്ചു.