തിരുവനന്തപുരം: സെക്രട്ടേറിയറ്റിൽ കെട്ടിക്കിടക്കുന്ന രണ്ടുലക്ഷത്തോളം ഫയലുകൾ മൂന്നു മാസത്തിനകം തീർപ്പാക്കി 'ശുദ്ധീകരണം' നടത്തുമെന്ന മുഖ്യമന്ത്രിയുടെ പ്രഖ്യാപനം ലക്ഷ്യം കാണാതെ പാളുന്നു. കെട്ടിക്കിടക്കുന്ന 1.98 ലക്ഷം ഫയലുകളിൽ . ഇതിൽ 44 വകുപ്പുകളിലായി മൂന്നു മാസത്തിനിടെ തീർപ്പാക്കാനായത് 68,000 എണ്ണം മാത്രം. ഫയൽ തീർപ്പാക്കൽ യജ്ഞം അവസാനിക്കാൻ ഒരാഴ്ച മാത്രം ശേഷിക്കെയുള്ള കണക്കാണിത്. നവംബർ ആദ്യവാരം മുഖ്യമന്ത്രി അവലോകനം നടത്താനിരിക്കെ, .
ലക്ഷ്യം കാണാൻ നടത്തിയ ശ്രമങ്ങൾ ഉൾപ്പെടുത്തിയും പറ്റിയ വീഴ്ചകൾ നിരത്തിയും റിപ്പോർട്ട് തയ്യാറാക്കി തലയൂരാനാണ് ഉദ്യോഗസ്ഥ നീക്കം.
പ്രഖ്യാപിത കാലയളവിൽ കൂടുതൽ ഫയലുകൾ തീർപ്പാക്കാനുള്ളത് തദ്ദേശസ്വയംഭരണ വകുപ്പിലാണ് -15,857 എണ്ണം!
വേണ്ടത്ര മുന്നൊരുക്കമില്ലാതെയും ആസൂത്രണമില്ലാതെയും നടപ്പാക്കാൻ ശ്രമിച്ചതിനാലാണ് സുപ്രധാന ഭരണപരിഷ്കാരനീക്കം പാളിയതെന്നാണ് ഉയർന്ന ഉദ്യോഗസ്ഥരുടെ അക്ഷേപം. ഫയലുകൾ കുന്നുകൂടാൻ ഇടവരുത്തിയ ഫയൽ നീക്കത്തിന്റെ നൂലാമാലകളും ചുവപ്പുനാടയും കീഴ്‌വഴക്കങ്ങളും തന്നെയാണ് ഫയൽതീർപ്പാക്കൽ യജ്ഞത്തിനും വിലങ്ങായതെന്നാണ് ഇവരുടെ വിലയിരുത്തൽ.
ഫയൽതീർപ്പാക്കാൻ സോഫ്‌ട്‌വെയറും പ്രത്യേക കമ്മിറ്റികളുമൊക്കെ രൂപീകരിച്ചെങ്കിലും ഗുണം ചെയ്തില്ല. ഇതിനിടയിൽ ആഗസ്റ്റിലെ പ്രളയവും ഒാണക്കാലത്തെ 13 ദിവസത്തെ തുടർച്ചയായ അവധിയും ഉപതിരഞ്ഞെടുപ്പുകളും കൂടുതൽ കുരുക്കായി.
സെക്രട്ടേറിയറ്റിൽ 44 വകുപ്പുകളുണ്ട്. നിയന്ത്രിക്കുന്നത് പൊതുഭരണവകുപ്പ്. പ്രതിമാസം ശരാശരി 20,000 ഫയലുകൾ പുതുതായി ഉണ്ടാകും. യജ്ഞമില്ലായിരുന്നപ്പോൾ മാസത്തിൽ 17,000 ഫയലുകൾ തീർപ്പാക്കിയിരുന്നു. യജ്ഞം നടപ്പാക്കിയപ്പോൾ മാസത്തിൽ തീർപ്പാക്കിയത് ശരാശരി 22,700 ഫയലുകൾ. 5700 ഫയലുകൾ മാത്രമാണ് അധികം തീർപ്പാക്കാനായത്. 4500 ജീവനക്കാരാണ് യജ്ഞത്തിൽ പങ്കാളികളാവുന്നത്. ഭരണപരിഷ്‌കാര വകുപ്പിനായിരുന്നു തീർപ്പാക്കൽ യജ്ഞത്തിന്റെ ചുമതല.
കെട്ടിക്കിടക്കുന്ന ഫയലുകൾ:1,98,876
മൂന്നു മാസത്തിൽ തീർപ്പാക്കിയത് : 68,606
തീർപ്പാക്കാനുള്ളത്: 1,30,270
മന്ത്രിമാരും വകുപ്പുകളിലെ കണക്കും.
ആകെ ഫയൽ, തീർപ്പാക്കിയവ, തീർപ്പാക്കാനുള്ളവ എന്ന ക്രമത്തിൽ
മുഖ്യമന്ത്രി
ഭരണപരിഷ്‌കാരം, പൊതുഭരണം, ആഭ്യന്തരം തുടങ്ങിയ 13 വകുപ്പുകൾ: 32397,12213, 20184
ധനകാര്യം, നികുതി, സ്റ്റോർപർച്ചേസ്: 12193, 5934, 6259
റവന്യൂ: 24161, 12733, 11428
നിയമം, പാർലമെന്ററികാര്യം, എസ്.സി/എസ്.ടി തുടങ്ങിയ 5 വകുപ്പുകൾ: 10560, 3034, 7526
ആരോഗ്യം, കുടുംബക്ഷേമം, സാമൂഹ്യനീതി, ആയുഷ്: 22584, 8400, 14184
വ്യവസായം, കായികം, യുവജനക്ഷേമം: 11094, 3314, 7890
ഉന്നതവിദ്യാഭ്യാസം, അച്ചടി: 9182, 3495, 5687
സഹകരണം. ടൂറിസം: 3842, 913, 2929
പൊതുമരാമത്ത്- 2919, 546, 2373
ഗതാഗതം -1967,553,1414
തൊഴിലും നൈപുണ്യവും: 3540, 936, 2604
പൊതുവിദ്യാഭ്യാസം: 19607, 6698,12909
തദ്ദേശസ്വയംഭരണം: 17846,1989,15857
മത്സ്യബന്ധനം: 3430,1985,1445
ജലവിഭവം: 9518,1745, 7773
ഊർജ്ജം: 1236, 446, 790
തുറമുഖം: 832, 52, 780
കൃഷി: 6553, 2544, 4009
ഭക്ഷ്യം, പൊതുവിതരണം: 1284, 356, 928
വനം, വന്യജീവി, മൃഗസരംക്ഷണം: 4131, 920, 3211