കിളിമാനൂർ: എ.പി.ജെ അബ്ദുൽ കലാം ടെക്നോളജിക്കൽ യൂണിവേഴ്സിറ്റി എ സോൺ ഇന്റർ കോളേജിയേറ്റ് കബഡി ടൂർണമെന്റിൽ പുരുഷ വിഭാഗത്തിൽ കിളിമാനൂർ വിദ്യാ അക്കാഡമി ഒഫ് സയൻസ് ആൻഡ് ടെക്നോളജി ടെക്നിക്കൽ കാമ്പസ് ചാമ്പ്യന്മാരായി. കോളേജ് ടീം കാസർഗോഡ് വച്ച് നടക്കുന്ന ഇന്റർസോൺ സ്റ്റേറ്റ് മത്സരങ്ങളിൽ പങ്കെടുക്കാൻ അർഹത നേടി. വനിതാ വിഭാഗത്തിൽ വിദ്യാ എൻജിനിയറിംഗ് കോളേജ് മൂന്നാം സ്ഥാനം കരസ്ഥമാക്കി. വനിതാ വിഭാഗത്തിൽ ഏഴ് പേർ അടൂരിൽ വച്ച് നടക്കുന്ന ഇന്റർസോൺ സ്റ്റേറ്റ് ചാമ്പ്യൻഷിപ്പിൽ പങ്കെടുക്കാൻ അഹർത നേടി. വിദ്യാ ഇന്റർനാഷണൽ ചാരിറ്റബിൾ ട്രസ്റ്റ് പ്രോജക്ട് ഡയറക്ടർ എൻജിനിയർ ആർ. ദേവരാജൻ, കോളേജ് പ്രിൻസിപ്പൽ ഡോ. ടി. .മാധവരാജ് രവികുമാർ, വകുപ്പ് മേധാവികൾ, കായികാദ്ധ്യാപകൻ അരുൺകൃഷ്ണ എന്നിവർ വിജയികളെ അനുമോദിച്ചു.