കല്ലമ്പലം: കഴിഞ്ഞ ദിവസം കല്ലമ്പലം മേഖലയിലുണ്ടായ ശക്തമായ കാറ്റിലും മഴയിലും വ്യാപക നാശം. കല്ലമ്പലം ജംഗ്ഷനിലുള്ള പല കടകളിലും വെള്ളം കയറി. വില്പനയ്ക്ക് വച്ചിരുന്ന സാധനങ്ങൾ നശിച്ചു. ഒരു മണിക്കൂറോളം തോരാതെ പെയ്ത ശക്തമായ മഴയിലും കാറ്റിലും മരങ്ങൾ കടപുഴകി വീണു. വൈദ്യുതി ലൈനുകൾ പൊട്ടി വൈദ്യുതി ബന്ധം താറുമാറായി. കൃഷികൾ വ്യാപകമായി നശിച്ചു. കല്ലമ്പലം ജംഗ്ഷനിലും പരിസരപ്രദേശങ്ങളിലും വളരെ വൈകിയാണ് വൈദ്യുതി പുനഃസ്ഥാപിച്ചത്. നാവായിക്കുളം, കരവാരം പഞ്ചായത്തുകളിൽപ്പെട്ട കോട്ടറകോണം, കൂനൻചാൽ, തോട്ടയ്ക്കാട്, ഞാറക്കാട്ടുവിള, കുടവൂർ എന്നിവിടങ്ങളിൽ കാർഷിക വിളകൾ വ്യാപകമായി നശിച്ചു. ഗ്രാമീണ റോഡുകൾ തകർന്നു. റോഡിന്റെ പലഭാഗങ്ങളിലും ചാലുകൾ രൂപപ്പെട്ടു.