dddd

നെയ്യാറ്റിൻകര: തലയൽ എൻ.എസ്.എസ് കരയോഗത്തിലെ വനിതാസമാജത്തിന്റെ കീഴിൽ പ്രവർത്തിക്കുന്ന 22 വനിതാ സ്വയംസഹായ സംഘങ്ങളുടെ വാർഷിക യോഗവും തൊഴിൽ സംരംഭക വർഷമായുള്ള പ്രഖ്യാപനവും താലൂക്ക് യൂണിയൻ പ്രസിഡന്റ് കോട്ടുകാൽ കൃഷ്ണകുമാർ ഉദ്ഘാടനം ചെയ്തു. വനിതാ സമാജം പ്രസിഡന്റ് ഒ. തുളസി അദ്ധ്യക്ഷയായിരുന്നു. കരയോഗം പ്രസിഡന്റ് എൻ. ഹരിഹരൻ, ആമുഖപ്രസംഗം നടത്തി. യൂണിയൻ വൈസ് പ്രസിഡന്റ് പി.എസ്. നാരായണൻ നായർ, പുതിച്ചൽ രാമചന്ദ്രൻനായർ, എസ്. ശങ്കരൻനായർ, വനിതാ യൂണിയൻ പ്രസിഡന്റ് പ്രേമ ടീച്ചർ, യൂണിയൻ സെക്രട്ടറി കെ. രാമചന്ദ്രൻനായർ, മഹേഷ് കുമാ‌ർ, രവീന്ദ്രൻനായർ, രാധാകൃഷ്ണൻനായ‌ർ, അനിൽകുമാർ, ജയപ്രഭ എന്നിവർ സംസാരിച്ചു. പരീക്ഷകളിൽ ഉയർന്ന മാർക്കുവാങ്ങിയ കുട്ടികളെ അനുമോദിച്ചു.