നെയ്യാറ്റിൻകര: എസ്.എൻ.ഡി.പി യോഗം അമരവിള ടൗൺ ശാഖയുടെ വാർഷിക പൊതുയോഗം യൂണിയൻ പ്രസിഡന്റ് കെ.വി. സൂരജ് കുമാർ ഉദ്ഘാടനം ചെയ്തു. ജി. ശിശുപാലൻ അദ്ധ്യക്ഷനായിരുന്നു. യൂണിയൻ സെക്രട്ടറി ആവണി ബി. ശ്രീകണ്ഠൻ മുഖ്യപ്രഭാഷണം നടത്തി. യൂണിയൻ വൈസ് പ്രസിഡന്റ് കിരൺചന്ദ്രൻ, സി.കെ. സുരേഷ് കുമാർ, മുൻ ബോർഡ് മെമ്പർമാരായ കെ. സാംബശിവൻ, വൈ.എസ്. കുമാർ തുടങ്ങിയവർ പങ്കെടുത്തു. പുതിയ ശാഖാ ഭാരവാഹികളായി ടി. കുമാർ (പ്രസിഡന്റ്), എൻ. ചന്ദ്രൻ ( വൈസ് പ്രസിഡന്റ്), ജി. ശിശുപാലൻ (സെക്രട്ടറി), വൈ.എസ്. കുമാർ (യൂണിയൻ പ്രതിനിധി), സുജാകരൻ, ബി. ശശികുമാർ, അനിരുദ്ധൻ (പഞ്ചായത്ത് കമ്മിറ്റി), സുരേന്ദ്രൻ, ശ്രീനിവാസൻ, സജൻ, സുനിൽകുമാർ, പി.എസ്. പ്രസന്നകുമാർ, അജിശങ്കർ, സുദർശനൻ (മാനേജ്മെന്റ് കമ്മിറ്റി) എന്നിവരെ തിരഞ്ഞെടുത്തു.