
പാറശാല: പൊതു വിദ്യാഭ്യാസ സംരക്ഷണ യജ്ഞം ശക്തിപ്പെടുത്തേണ്ടതാണെന്ന് കേരളാ സ്കൂൾ ടീച്ചേഴ്സ് അസോസിയേഷൻ 29-മത് വാർഷിക സമ്മേളനം ആവശ്യപ്പെട്ടു. പാറശാല സൗത്ത് ബ്രാഞ്ച് സമ്മേളനം പാറശാല ഗവ. എൽ.പി.എസിൽ ജില്ലാ സെക്രട്ടറി എം.എസ്. പ്രശാന്ത് ഉദ്ഘാടനം ചെയ്തു. ആർ. ജയചന്ദ്രൻ ചടങ്ങിൽ അദ്ധ്യക്ഷത വഹിച്ചു. വീണ ബി. നായർ, എസ്. സന്ധ്യ, ഡി.എസ്. സനു, ആർ.എസ്. ബൈജുകുമാർ, എസ്. കൃഷ്ണകുമാർ, എ.എസ്. മൻസൂർ, കെ.ആർ. ആശാറാണി എന്നിവർ പ്രസംഗിച്ചു. സെക്രട്ടറിയായി ആർ.എസ്. ബൈജുകുമാറിനെയും പ്രസിഡന്റായി ഫ്രാങ്ക്ളിൻ ബി. വർഗീസിനെയും തെരഞ്ഞെടുത്തു. ധനുവച്ചപുരം എൻ.കെ.എം ഗവ. ഹയർ സെക്കൻഡറി സ്കൂളിൽ നടന്ന കൊല്ലയിൽ ബ്രാഞ്ച് സമ്മേളനം ജില്ലാ കമ്മിറ്റിയംഗം ബീന ഉദ്ഘാടനം ചെയ്തു. രാമചന്ദ്രൻ അദ്ധ്യക്ഷത വഹിച്ചു. ശ്രീകുമാർ, സബ് ജില്ലാ സെക്രട്ടറി ആർ.എസ്. രഞ്ചു, സുനിൽ എന്നിവർ പ്രസംഗിച്ചു. ഭാരവാഹികളായി സുദർശന ബാബു (സെക്രട്ടറി ), മീരതങ്കച്ചി (പ്രസിഡന്റ് ), പ്രകാശ് (ട്രഷറർ) എന്നിവരെ തിരഞ്ഞെടുത്തു. വെള്ളറട ബ്രാഞ്ച് സമ്മേളനം വി.പി എം ഹയർ സെക്കൻഡറി സ്കൂളിൽ ജില്ലാ വൈസ് പ്രസിഡന്റ് എസ്. ജയചന്ദ്രൻ ഉദ്ഘാടനം ചെയ്തു. എ. ഷിബു, അനിൽകുമാർ എന്നിവർ പ്രസംഗിച്ചു. ഭാരവാഹികളായി ദിവ്യ (പ്രസിഡന്റ് ), വിജയകുമാർ (സെക്രട്ടറി ), റൂഫസ് (ട്രഷറർ) എന്നിവരെ തിരഞ്ഞെടുത്തു.