bhavana

കാട്ടാക്കട: ജില്ലാ ലൈബ്രറി കൗൺസിൽ സംഘടിപ്പിച്ച ജില്ലാതല സർഗോത്സവത്തിൽ ഏറ്റുവും കൂടുതൽ പോയിന്റ് നേടുന്ന രണ്ടാമത്തെ ഗ്രന്ഥശാലയ്ക്കുള്ള ഓവറോൾ കീരീടം പൂഴനാട് ഭാവന ഗ്രന്ഥശാല ആൻഡ് കലാസാംസ്കാരിക കേന്ദ്രത്തിന്. ലൈബ്രറി കൗൺസിൽ ജില്ലാ സെക്രട്ടറി പി.കെ. രാജ് മോഹനന്റെ അദ്ധ്യക്ഷതയിൽ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് വി.കെ. മധു ട്രോഫി സമ്മാനിച്ചു. യു.പി, എച്ച്.എസ് വിഭാഗം നാടകം, മേണോ ആക്ട്, യു.പി വിഭാഗം കഥാപ്രസംഗം, ഹൈസ്കുൾ വിഭാഗം നാടൻപാട്ട് തുടങ്ങിയ ഇനങ്ങളിൽ വിജയിച്ചാണ് ഭാവന ഗ്രന്ഥശാല നേട്ടം കരസ്ഥമാക്കിയത്. കാട്ടാക്കട താലൂക്കിലെ ഒരു ഗ്രന്ഥശാല ആദ്യമായിട്ടാണ് ഈ നേട്ടം കരസ്ഥമാക്കുന്നത്. ഏറ്റുവും കൂടുതൽ പോയിന്റ് നേടുന്ന രണ്ടാമത്തെ താലൂക്കിനുള്ള പുരസ്കാരം കാട്ടാക്കട താലൂക്ക് കരസ്ഥമാക്കി. താലൂക്ക് ഗ്രന്ഥശാല കൗൺസിൽ സെക്രട്ടറി വാസുദേവൻ നായരുടെ നേതൃത്വത്തിൽ ട്രോഫി ഏറ്റുവാങ്ങി.