vilakkithala-nair

തിരുവനന്തപുരം: സംസ്ഥാനത്തെ പിന്നാക്ക വിഭാഗ വിദ്യാർത്ഥികളെ ബാധിക്കുന്ന ഫ്ലോട്ടിംഗ് സംവരണ സംവിധാനം നിറുത്തലാക്കാനുള്ള തീരുമാനത്തിൽ നിന്ന് സർക്കാർ പിന്തിരിയണമെന്ന് പണ്ഡിതർ വിളക്കിത്തല നായർ സഭ പാറശാല മേഖലാ കരയോഗ സമ്മേളനം പ്രമേയത്തിൽ ആവശ്യപ്പെട്ടു. സി.കെ. ഹരീന്ദ്രൻ എം.എൽ.എ ഉദ്ഘാടനം ചെയ്തു. പാറശാല ശ്രീജു അദ്ധ്യക്ഷനായി. ജില്ലാ സെക്രട്ടറി സുരേഷ് കുന്നത്ത് പ്രമേയം അവതരിപ്പിച്ചു. മുൻ എം.എൽ.എ എ.ടി. ജോർജ്, ബി.ജെ.പി ദേശീയ സമിതിയംഗം കരമന ജയൻ, പാറശാല ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സുരേഷ്, ടൗൺ വാർഡ് മെമ്പർ നീല, ജില്ലാ പ്രസിഡന്റ് തിരുമല വിജയകുമാർ, ദക്ഷിണ മേഖലാ സെക്രട്ടറി സജീവ് ലാൽ, ജില്ലാ ആഡിറ്റർ ക്യാപിറ്റൽ വിജയൻ, പാറശാല പ്രദീപ്, നെയ്യാറ്റിൻകര താലൂക്ക് യൂണിയൻ ഭാരവാഹികളായ വെൺപകൽ മഹേഷ്, വെള്ളറട ചന്ദ്രബാബു, മണ്ണടിക്കോണം മണി തുടങ്ങിയവർ സംസാരിച്ചു. വിവിധ രംഗങ്ങളിൽ വിജയം നേടിയവരെ ആദരിച്ചു.