വെഞ്ഞാറമൂട് : ഇരട്ടക്കുട്ടികൾക്ക് ജന്മംനൽകിയ യുവതി പ്രസവത്തിന്റെ പത്താംദിവസം മരിച്ചു. പേരുമല ബിസ്മില്ല മൻസിലിൽ ജെസീമിന്റെ ഭാര്യ നജീറാ ബീഗം(27)ആണ് മരിച്ചത്. ഇക്കഴിഞ്ഞ വെള്ളിയാഴ്ച പുലർച്ചെ കഞ്ഞുങ്ങൾക്ക് പാലുകൊടുത്തു കൊണ്ടിരിക്കെ ദേഹാസ്വാസ്ഥ്യം അനുഭവപ്പെടുകയും ആശുപത്രിയിലേക്ക് കൊണ്ടു പോകവെ മരണമടയുകയുമായിരുന്നു. മുഹമ്മദ് റയ്യാനും മുഹമ്മദ് റൈഹാനുമാണ് കുട്ടികൾ .