വെഞ്ഞാറമൂട്: മരം മുറിക്കിക്കുന്നതിനിടെ ചില്ല ദോഹത്തിടിച്ച് ഒരാൾക്ക് പരിക്ക്. അയലറ ചരുവിളകത്ത് വീട്ടിൽ ഉമ്മർ കണ്ണിന് (65)ആണ് പരിക്കേറ്റത്. വ്യാഴാഴ്ച ഉച്ചക്ക് രണ്ടുമണിക്കായിരുന്നു സംഭവം. വീട്ടിവുളപ്പിലെ ചെറിയൊരു മരം താഴെ നിന്ന് മദ്ധ്യ ഭാഗത്തു വച്ച് മുറിക്കുന്നതിനിടെ മുകൾ ഭാഗം അപ്പാടെ ഒടിഞ്ഞ് ദേഹത്തടിച്ച് ദൂരേക്ക് തെറിച്ച് വീഴുകയും സാരമായി പരിക്കേൽക്കുകയുമായിരുന്നു. തുടർന്ന് വീട്ടിലുള്ള മറ്റ് അംഗങ്ങൾ വെഞ്ഞാറമൂട്ടിലെ സ്വകാര്യ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.