csi

തിരുവനന്തപുരം: സി.എസ്.ഐ ദക്ഷിണ കേരള മഹായിടവക വജ്ര ജൂബിലി സമ്മേളനത്തിനും 112-ാമത് എസ്.ഐ.യു.സി വാർഷികാഘോഷത്തിനും തുടക്കമിട്ടുള്ള വിളംബരജാഥ ഇന്നലെ സമാപിച്ചു. 13ന് രാവിലെ 10ന് പാറശാല ഇടവകയിൽ സി.എസ്.ഐ ദക്ഷിണ കേരള മഹായിടവക ബിഷപ്പ് ധർമരാജ് റസാലം ഫ്ലാഗ്ഓഫ് ചെയ്ത വിളംബരജാഥ ഇന്നലെ വെള്ളറട, കാട്ടാക്കട, നെടുമങ്ങാട് മേഖലകളിൽ പര്യടനം നടത്തി അരുവിക്കര, കുളത്തുമ്മൽ ഇടവകകളിലായാണ് സമാപിച്ചത്. മഹായിടവക വൈസ് ചെയർമാൻ ഡോ. ജ്ഞാനദാസ്, സെക്രട്ടറി പി.കെ. റോസ്ബിസ്റ്റ്, ജോ. സെക്രട്ടറി സ്റ്രാൻലി ജോർജ്, ട്രഷറർ ഡി.എൻ. കാൽവിൻ ക്രിസ്റ്രോ, പാസ്റ്രറൽ ബോർഡ് സെക്രട്ടറി ഐ. തങ്കച്ചൻ, എസ്.ഐ.യു.സി കൺവീനർ വിക്ടർ സാമുവൽ, ജനറൽ കൺവീനർ ഡോ. ര‌ഞ്ജിത്ത് തുടങ്ങിയവർ നേതൃത്വം നൽകി. ആഘോഷ പരിപാടികളുടെ ഭാഗമായി നവംബർ 16ന് ലക്ഷക്കണക്കിന് വിശ്വാസികൾ പങ്കെടുക്കുന്ന ബഹുജനറാലിയും പൊതുസമ്മേളനവും സംഘടിപ്പിക്കും.