കാട്ടാക്കട: പ്ലാവൂർ സി.എസ്.ഐ സഭാവാർഷികവും കൺവെൻഷനും 27ന് സമാപിക്കും. ഇന്ന് പുരവിമല ഫീൽഡ് സന്ദർശനം. നാളെ നടക്കുന്ന കുടുംബ സംഗമത്തിന് ഡോ.ജെ.ഡബ്ല്യു. പ്രകാശ് നേതൃത്വം നൽകും. 23ന് മലയിൻകീഴ് വയോജന കേന്ദ്ര സന്ദർശനം,​ 24ന് വൈകിട്ട് 7ന് ക്രിസ്തീയ ഗാനമേള,​ 25 മുതൽ 27 വരെ വൈകിട്ട് ബൈബിൾ പാരായണം,​ 7ന് സഭാ വാർഷിക കൺവെൻഷൻ. 26ന് സാന്ത്വന സ്പർശം. 27ന് രാവിലെ 8ന് സഭാ വാർഷിക ആരാധനയ്ക്ക് മഹായിടവക ബോർഡ് ഫോർമിഷൻ ഡയറക്ടർ സി.പി. ജസ്റ്റിൻ മുഖ്യാതിഥിയാകും. തുടർന്ന് അനുമോദനം, മുതിർന്നവർക്ക് ആദരം, വാർഷിക സപ്ലിമെന്റ് പ്രകാശനം, സ്നേഹവിരുന്ന് എന്നിവ നടക്കും.