ആറ്റിങ്ങൽ: ദേശീയ പാതയിൽ ആറ്റിങ്ങൽ പൂവൻപാറ പാലത്തിന് സമീപം ടൂറിസ്റ്റ് ബസും കാറും കൂട്ടിയിടിച്ച് രണ്ടു പേർക്ക് നിസാര പരിക്കേറ്റു. കാറിലുണ്ടായിരുന്ന തിരുവന്തപുരം സ്വദേശികളായ നോബിൾ ക്ലമന്റ് (40)​,​ ആദർശ് ( 39)​ എന്നിവർക്കാണ് പരിക്കേറ്റത്. ഇന്നതെ രാവിലെ 9.45 ഓടെയായിരുന്നു അപകടം. തിരുവനന്തപുരത്തേക്ക് പോകുകയായിരുന്ന ബസും എതിർദിശയിൽനിന്നു വന്ന കാറും തമ്മിൽ കൂട്ടിയിടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ കാറിന്റെ മുൻഭാഗം തകർന്നു. പരിക്കേറ്റവരെ തിരുവന്തപുരത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അപകടത്തെത്തുടർന്ന് ദേശീയപാതയിൽ അരമണിക്കൂറോളം ഗതാഗതം തടസപ്പെട്ടു.