നെടുമങ്ങാട്: ജപമാല മാസാചരണ സമാപനത്തിന്റെ ഭാഗമായി നെടുമങ്ങാട് ക്രിസ്‌തുരാജ ദേവാലയത്തിൽ നിന്ന് താന്നിമൂട് അമലോത്ഭവ മാതാ ദേവാലയത്തിലേക്ക് ഭക്തിനിർഭരമായ പദയാത്ര നടന്നു. നെയ്യാറ്റിൻകര രൂപതയുടെ കീഴിലുള്ള ദേവാലയങ്ങളിലെ ഭക്തജനങ്ങളാണ് പങ്കെടുത്തത്. രൂപത ശുശ്രൂഷ കോ ഒാർഡിനേറ്റർ വി.പി. ജോസ് പദയാത്ര ഉദ്‌ഘാടനം ചെയ്തു. സമാപന സമ്മേളനത്തിൽ ലീജിയൻ ഒഫ് മേരി നെയ്യാറ്റിൻകര കമ്മിസിയം പ്രസിഡന്റ് ഷാജി ബോസ്‌കോ അദ്ധ്യക്ഷനായി. താന്നിമൂട് ദേവാലയത്തിൽ കന്യാമറിയത്തിന്റെ രണ്ടായിരത്തിലേറെ വ്യത്യസ്‌തങ്ങളായ ചിത്രങ്ങൾ ഒരുക്കിയിരുന്നത് ശ്രദ്ധേയമായി. മൈക്കിൾ ആഞ്ചലോ, ഡാവിഞ്ചി, റാഫേൽ തുടങ്ങിയ ലോകപ്രശസ്‌ത ചിത്രകാരന്മാരുടെ സൃഷ്ടികളാണ് എക്‌സിബിഷനിലുള്ളത്.