നെടുമങ്ങാട്: മികച്ച സാമൂഹ്യ പ്രവർത്തകനുള്ള സംസ്ഥാന മദ്യവർജന സമിതിയുടെ 2019-ലെ മദർ തെരേസ അവാർഡ് കേരളകൗമുദി മൂഴി ഏജന്റും പൊതുപ്രവർത്തകനും മൂഴി ടിപ്പു കൾച്ചറൽ സൊസൈറ്റി പ്രസിഡന്റുമായ മൂഴിയിൽ മുഹമ്മദ് ഷിബു മുൻ എം.പി പന്ന്യൻ രവീന്ദ്രനിൽ നിന്ന് ഏറ്റുവാങ്ങി. തൈക്കാട് ഗാന്ധിഭവനിൽ നടന്ന ചടങ്ങിൽ കവി കാര്യവട്ടം ശ്രീകണ്ഠൻ നായർ പൊന്നാട നൽകി ആദരിച്ചു. ഡെപ്യൂട്ടി എക്സൈസ് കമ്മിഷണർ മുഹമ്മദ് ഉബൈദ്, ബിയാട്രിസ് ഗോമസ്, എം.റസീഫ്, റസൽ സബർമതി എന്നിവർ പ്രസംഗിച്ചു.