കിളിമാനൂർ: കാരേറ്റ് ശീമ വിളയിൽ സ്വകാര്യ വ്യക്തിയുടെ പുരയിടത്തിൽ മൊബൈൽ ടവർ സ്ഥാപിക്കാൻ പഞ്ചായത്ത് അനുമതി നൽകിയത് പിൻവലിക്കുക എന്നാവശ്യപ്പെട്ട് ജനകീയ കൂട്ടായ്മയുടെ ആഭിമുഖ്യത്തിൽ പഞ്ചായത്ത് ധർണ നടത്തി. ശീമ വിളയിൽ ജനബാഹുല്യ പ്രദേശത്താണ് മൊബൈൽ സ്ഥാപിക്കുന്നതെന്നും ജനങ്ങളുടെ ആരോഗ്യത്തിന് ഇത് ഹാനികരമാണന്നും ജനവാസം ഇല്ലാത്ത പ്രദേശത്തേക്ക് മാറ്റി സ്ഥാപിക്കണം എന്ന ആവശ്യം ഉന്നയിച്ചാണ് ധർണ നടത്തിയത്. നൂറോളം പേർ പങ്കെടുത്തു. കിളിമാനൂർ എസ്.ഐ അഷ്റഫിന്റെ നേതൃത്വത്തിൽ പൊലീസും സ്ഥലത്തെത്തിയിരുന്നു.