തിരുവനന്തപുരം: എസ്.എൻ.ഡി.പി യോഗം ചെമ്പഴന്തി ഗുരുകുലം യൂണിയനിൽ ശ്രീനാരായണ എംപ്ളോയീസ് വെൽഫെയർ ഫോറം രൂപീകരിച്ചു. യൂണിയൻ പ്രസിഡന്റ് മഞ്ഞമല സുബാഷ് അദ്ധ്യക്ഷത വഹിച്ച ശാഖാ ഭാരവാഹികളുടെ സംയുക്തയോഗം യൂണിയൻ സെക്രട്ടറി രാജേഷ് ഇടവക്കോട് ഉദ്ഘാടനം ചെയ്തു. ശ്രീനാരായണ എംപ്ളോയീസ് വെൽഫെയർ ഫോറം സംസ്ഥാന പ്രസിഡന്റ് അജുലാൽ മുഖ്യപ്രഭാഷണവും ഫോറത്തിന്റെ യൂണിയൻതല മെമ്പർഷിപ്പ് വിതരണവും നടത്തി. ഫോറം സംസ്ഥാന വൈസ് പ്രസിഡന്റ് ദിനു വാലുപറമ്പിൽ, സംസ്ഥാന ജോയിന്റ് സെക്രട്ടറി ഷിബു കൊറ്റംപള്ളി, ആഡിറ്റർ ഷിബുശശി, യൂണിയൻ കൗൺസിൽ അംഗങ്ങളായ അജിത് ഘോഷ്, ചന്ദ്രബാബു അയിരൂപ്പാറ, യൂത്ത്മൂവ്മെന്റ് യൂണിയൻ പ്രസിഡന്റ് ശ്രീകണ്ഠൻ .എസ്.വി, സെക്രട്ടറി അരുൺ .എം.എൽ എന്നിവർ സംസാരിച്ചു. സർക്കാർ ജോലിയിൽ പ്രവേശിച്ച അജിത്ത് ആനന്ദിനെ യൂണിയൻ കമ്മിറ്റി ആദരിച്ചു. സംയുക്ത യോഗത്തിൽ യോഗം ഡയറക്ടർ ബോർഡ് അംഗം വി. മധുസൂദനൻ, യൂണിയൻ വനിതാസംഘം പ്രസിഡന്റ് പത്മിനി .വി,സെക്രട്ടറി ശുഭ .എസ്.എസ് എന്നിവർ ആശംസ പറഞ്ഞു. ഭാരവാഹികളായി സുരേഷ് കുമാർ .വി.എൻ. (പ്രസിഡന്റ്), സുനിൽ കുമാർ (വൈസ് പ്രസിഡന്റ്), രാധാകൃഷ്ണൻ .ആർ (സെക്രട്ടറി), ഷിബു .ബി (ജോയിന്റ് സെക്രട്ടറി), അജയകുമാർ .എൽ (ട്രഷറർ), വിനോദ്. സി.എൻ, ജോഷി, സുശീൽകുമാർ, എം. ഗോപി, സുരേഷ് .എസ്, രാജേന്ദ്രൻ, ഗീതാഗോപി, ബീനാമോഹൻ, വി.വി. രാജൻ, നിർമ്മല (എക്സിക്യൂട്ടീവ് അംഗങ്ങൾ) എന്നിവരെ തിരഞ്ഞെടുത്തു. പ്രതീപ് ദിവാകരൻ സ്വാഗതവും സുരേഷ് കുമാർ .വി.എസ്. നന്ദിയും പറഞ്ഞു.