lic

തിരുവനന്തപുരം: എൽ.ഐ.സിയുടെ സ്വകാര്യവത്കരണത്തിൽ നിന്നു കേന്ദ്രസർക്കാർ പിന്തിരിയണമെന്ന് എ.ഐ.ടി.യു.സി ജില്ലാ സെക്രട്ടറി മീനാങ്കൽ കുമാർ പറഞ്ഞു. പട്ടത്ത് എൽ.ഐ.സി എംപ്ലോയീസ് യൂണിയൻ ഡിവിഷൻ സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ശരത്ചന്ദ്രൻ അദ്ധ്യക്ഷത വഹിച്ചു. ഡിവിഷണൽ സെക്രട്ടറി കൃഷ്‌ണമൂർത്തി, മുരളീധരൻ നായർ എന്നിവർ സംസാരിച്ചു.