festival

തിരുവനന്തപുരം: ശിശുദിനത്തോടനുബന്ധിച്ച് ജില്ലയിലെ സ്കൂൾ വിദ്യാർത്ഥികൾക്കായി ശിശുക്ഷേമ സമിതി നടത്തുന്ന കലാ - സാഹിത്യ - ചിത്രരചനാ മത്സരങ്ങൾ 25 മുതൽ 29 വരെ നടക്കും. തൈക്കാട് മോഡൽ എൽ.പി സ്കൂൾ, സംസ്ഥാന ശിശുക്ഷേമ സമിതി ആസ്ഥാനം തുടങ്ങി പതിനെട്ടിലധികം വേദികളിലാണ് മത്സരം. പങ്കെടുക്കാനാഗ്രഹിക്കുന്നവർ പേര്,​ ക്ലാസ്, വിഭാഗം (നഴ്സറി, എൽ.പി, യു.പി, എച്ച്.എസ്, ഹയർസെക്കൻഡറി), മത്സര ഇനങ്ങൾ, സ്കൂളിന്റെ പേര്, വിലാസം, ഫോൺ നമ്പർ എന്നിവ ഉൾപ്പെടുത്തിയ അപേക്ഷ പ്രധാനാദ്ധ്യാപകന്റെ സാക്ഷ്യപ്പെടുത്തലോടെ 23ന് വൈകിട്ട് 5 വരെ തൈക്കാട് ശിശുക്ഷേമ സമിതി ഓഫീസിൽ നേരിട്ടോ തപാൽ വഴിയോ എത്തിക്കണം. ഫോൺ: 9447441464, 9447525367, 9495121620