തിരുവനന്തപുരം: റഷ്യൻ കൾച്ചറൽ സെന്ററിന്റെ ആഭിമുഖ്യത്തിൽ പി.ആർ.ഡി, ഭാരത് ഭവൻ എന്നിവയുടെ സഹകരണത്തോടെ സംഘടിപ്പിക്കുന്ന റഷ്യൻ നൃത്തോത്സവം ഇന്ന് വൈകിട്ട് 7 മുതൽ വഴുതക്കാട് ടാഗോർ തിയേറ്ററിൽ നടക്കും. നൃത്ത സന്ധ്യയിൽ പങ്കെടുക്കാൻ റഷ്യയിലെ കളൂഗ പ്രോവിൻസിൽ നിന്നുള്ള 22 കലാകാരന്മാർ കഴിഞ്ഞ ദിവസം തലസ്ഥാനത്തെത്തി. പ്രശസ്‌തമായ റഷ്യൻ ബാലെ അടക്കം 15 നൃത്തരൂപങ്ങൾ ഇവർ സാംസ്‌കാരികോത്സവത്തിൽ അവതരിപ്പിക്കും. പ്രോഗ്രാമിന്റെ സൗജന്യ പാസുകൾ വാൻറോസ് ജംഗ്ഷനിലെ റഷ്യൻ കൾച്ചറൽ സെന്ററിൽ ലഭിക്കും.