sut

തിരുവനന്തപുരം: പട്ടം എസ്.യു.ടി ആശുപത്രിയിൽ അണുബാധ നിയന്ത്രണ വാരാചരണം സംഘടിപ്പിച്ചു. ആശുപത്രി ചീഫ് അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസർ കേണൽ രാജീവ് മണ്ണാളി ചടങ്ങ് ഉദ്ഘാടനം ചെയ്‌തു. മെഡിക്കൽ സൂപ്രണ്ട് ഡോ. അനൂപ് ചന്ദ്രൻ പൊതുവാൾ, ഇൻഫെക്‌ഷൻ കൺട്രോൾ വിഭാഗം മേധാവി ഡോ. ഷെരീഖ് പി.എസ്, ക്വാളിറ്റി വിഭാഗം മാനേജർ യമുന തുടങ്ങിയവർ പങ്കെടുത്തു. വാരാചരണത്തിന്റെ ഭാഗമായി നഗരത്തിലെ സ്‌കൂളുകളിൽ ബോധവത്കരണ ക്ലാസുകൾ സംഘടിപ്പിച്ചു. ഡോ. അഭിറാം ചന്ദ്രൻ, ഡോ. ക്രിസ്റ്റീൻ ഇന്ദുമതി, ഡോ. ഭവ്യ, ഡോ. മൃണാൾ എന്നിവർ നേതൃത്വം നൽകി. കോട്ടൺഹിൽ, മുട്ടട ടെക്‌നിക്കൽ സ്‌കൂൾ, നവജീവൻ സ്‌കൂൾ, ജോൺ ഇനോക് ഫാർമ കോളേജ്, സൈനിക സ്‌കൂൾ എന്നീ സ്‌കൂളുകളിലാണ് ക്ലാസുകൾ സംഘടിപ്പിച്ചത്.