തിരുവനന്തപുരം : സംസ്ഥാന പാതയിൽ മണ്ണന്തല ജംഗ്ഷന് സമീപം നിയന്ത്രണം വിട്ട കാർ ഇലക്ട്രിക് പോസ്റ്റിലിടിച്ചു. ശനിയാഴ്ച രാത്രി 8 ഒാടെയാണ് വട്ടപ്പാറ ഭാഗത്തു നിന്നു മണ്ണന്തലയിലേക്ക് വന്ന കാർ അപകടത്തിൽപ്പെട്ടത്. ഇടിയുടെ ആഘാതത്തിൽ കാറിന്റെ മുൻവശം ഭാഗികമായി തകർന്നു. കാറിലുണ്ടായിരുന്ന രണ്ടു പേർ പരിക്കുകളില്ലാതെ രക്ഷപ്പെട്ടു. ഡ്രൈവർ ഉറങ്ങിപ്പോയതാകാം അപകട കാരണമെന്ന് പൊലീസ് പറഞ്ഞു.