2

കുളത്തൂർ: സ്കൂൾ വിദ്യാർത്ഥികളെ പ്രകൃതി വിരുദ്ധ ലൈംഗിക പീഡനത്തിന് വിധേയമാക്കിയ കായികാദ്ധ്യാപകനെ അറസ്റ്റുചെയ്തു. മൺവിള, സുബ്രഹ്മണ്യ നഗർ പി.ജി കോട്ടേഴ്സിൽ താമസിക്കുന്ന പോൾ ജോർജ് (69) ആണ് അറസ്റ്റിലായത്. ഇയാൾ നടത്തിവന്നിരുന്ന സ്ഥാപനത്തിൽ താമസിച്ചു നീന്തൽ പരിശീലനം നടത്തിവന്നിരുന്ന കുട്ടികളെയാണ് പീഡനത്തിന് വിധേയമാക്കിയത്. കുട്ടികൾ മറ്റ് അദ്ധ്യാപകരെ അറിയിച്ചതിനെത്തുടർന്ന് ചൈൽഡ്ലൈന് നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് കഴക്കൂട്ടം പൊലീസ് കേസ് രജിസ്റ്റർ ചെയ്തത്. കാര്യവട്ടം എൽ.എൻ.സി.പിയിലെ മുൻ കോച്ചായിരുന്ന ഇയാൾക്കെതിരെ ഇതിനുമുമ്പും സമാനമായ കേസിൽ പിടികൂടി വിട്ടയച്ചതായി പൊലീസ് പറഞ്ഞു. കഴക്കൂട്ടം സൈബർ സിറ്റി അസിസ്റ്റന്റ് കമ്മിഷണർ ബേബിയുടെ നിർദ്ദേശപ്രകാരം കഴക്കൂട്ടം എസ്.എച്ച്.ഒ ജെ.എസ്.പ്രവീണിന്റെ നേതൃത്വത്തിൽ എസ്.ഐ.മാരായ സന്തോഷ് കുമാർ, വിജയകുമാർ, സി.പി.ഒ മാരായ രതീഷ്, ശരത്, വൈശാഖ് എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡു ചെയ്തു.