വെഞ്ഞാറമൂട്: സമൻസിന്റെ കാര്യം സംസാരിക്കാൻ പൊലീസുകാരന്റെ വീട്ടിലെത്തിയ പ്രതിയും പൊലീസുകാരനും തമ്മിൽ ഏറ്റുമുട്ടി. പോത്തൻകോട് സ്റ്റേഷനിലെ സിവിൽ പൊലീസ് ഒാഫീസർ പിരപ്പൻകോട് കുതിരകുളം സ്വദേശി വിനുവിന്റെ പണിതീരാത്ത വീട്ടിൽ കഴിഞ്ഞ ദിവസം രാത്രിയോടെയാണ് സംഭവം. നിരവധി കേസുകളിൽ പ്രതിയായ കുതിരകുളം സ്വദേശി വിഷ്ണുവിനെ സമൻസുമായി ബന്ധപ്പെട്ട് പൊലീസ് ഒാഫീസറായ വിനു ഫോണിൽ ബന്ധപ്പെട്ടിരുന്നു. തുടർന്ന് രാത്രിയോടെ വിഷ്ണുവും സുഹൃത്തും വിനുവിന്റെ വീട്ടിലെത്തി. തുടർന്നുണ്ടായ തർക്കം അടിപിടിയിലേക്കെത്തുകയായിരുന്നു. ഇരുവർക്കും സാരമായി പരിക്കേറ്റു. പരിക്കേറ്റ വിനുവിനെ കന്യാകുളങ്ങര ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പൊലീസുകാരനെ ആക്രമിച്ചതിന് വിഷണുവിനെതിരെ പൊലീസ് കേസെടുത്തു.