പൂവാർ: വസ്തുവാങ്ങാൻ പൂവാറിലെത്തിയ ആളുടെ കയ്യിൽ നിന്ന് പണം തട്ടിയെടുത്ത് കടന്നതായി പരാതി. ആറ്റിങ്ങൽ സ്വദേശിയായ അബ്ദുൾ നജീബാണ് 80 ലക്ഷം അപഹരിക്കപ്പെട്ടതായി പരാതി നൽകിയത്. ഇന്നലെ രാവിലെയായിരുന്നു സംഭവം. വസ്തുവാങ്ങാനായി ഇടനിലക്കാരാണ് അബ്ദുൾ നജീബിനെ പൂവാറിലെത്തിച്ചത്. ഇടനിലക്കാരുടെ നിർദ്ദേശപ്രകാരം വസ്തു ഉടമയെ നേരിൽ കാണാനാണ് പണവുമായെത്തിയത്. ഇടനിലക്കാർ ഇയാളെ പൂവാർ ഇ.എം.എസ് കോളനിക്ക് സമീപം എത്തിക്കുകയും അവിടുത്തെ ആളൊഴിഞ്ഞ വീട്ടിൽ വസ്തു ഉടമയെ കാത്തിരിക്കുമ്പോഴാണ് മൂന്നുപേരെത്തി വീടിന്റെ ഗേറ്റ് പൂട്ടിയശേഷം പണമടങ്ങിയ ബാഗ് തട്ടിയെടുത്ത് കടന്നത്. മോഷണ സംഘം സംഘം വള്ളത്തിൽകയറി രക്ഷപ്പെട്ടെന്നും പരാതിയിൽ പറയുന്നു. തുടരന്വേഷണത്തിൽ മൂന്നുപേർ ബാഗുമായി ഓടുന്ന സി.സി. ടിവി ദൃശ്യവും പൊലീസിന് ലഭിച്ചു. ഇവരെ തിരിച്ചറിഞ്ഞിട്ടുണ്ട്.