തിരുവനന്തപുരം: നാലാഞ്ചിറയിൽ ബൈക്കുകൾ കൂട്ടിയിടിച്ച് രണ്ടുപേർക്ക് പരിക്ക്. ഇന്നലെ രാത്രി 11.30ഓടെയാണ് സംഭവം. നാലാഞ്ചിറ സ്വദേശി ഷിബു (35) സഞ്ചരിച്ചിരുന്ന ബൈക്ക് റോഡിന് സൈഡിൽ നിറുത്തിയപ്പോൾ മറ്റൊരു ബൈക്ക് വന്നിടിക്കുകയായിരുന്നു. ബൈക്ക് ഓടിച്ചയാളുടെ പരിക്ക് ഗുരുതരമാണ്. ഇയാളെ തിരിച്ചറിഞ്ഞിട്ടില്ല. രണ്ടുപേരെയും മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.