നേമം: കഴിഞ്ഞദിവസം രാത്രി പെയ്ത ശക്തമായ മഴയോടുകൂടിയ ഇടി മിന്നലിൽ കല്ലിയൂർ പഞ്ചായത്ത് ജീവനക്കാരന്റെ വീടിന് കേടുപാടുകൾ സംഭവിച്ചു. കല്ലിയൂരിന് സമീപം പുല്ലാന്നിമുക്ക് വെണ്ണിയൂർ കൈരളി നഗർ മിസ്തയിൽ ഷിബു സത്യന്റെ വീടിനാണ് കേടുപാടുകൾ സംഭവിച്ചത്. ആളപായം ഇല്ല. വീടിന്റെ ബെയിസ്മെന്റിന് വിളളൽ സംഭവിച്ചു. മതിലും ഏറെ കുറെ തകർന്നു. വീട്ടിലെ ഫാൻ, ടി.വി, ലൈറ്റുകൾ ഇലക്ട്രിക്-ഇലക്ട്രോണിക്സ് ഉപകരണങ്ങൾ എന്നിവ നശിച്ചു. ഏകദേശം 1 ലക്ഷം രൂപയുടെ നഷ്ടം കണക്കാക്കുന്നു.