dddd

നെയ്യാറ്റിൻകര : ആധുനിക സമൂഹത്തെ ഇരുട്ടിന്റെ കാലഘട്ടത്തിലേക്ക് മടക്കിക്കൊണ്ടുപോകാനുള്ള വർഗീയ ഫാസിസ്റ്റ് ശക്തികളുടെ നീക്കങ്ങളെ പരാജയപ്പെടുത്തണമെന്ന് മുൻ മന്ത്രി ഡോ. എ. നീലലോഹിതദാസ്. നവോത്ഥാന മൂല്യ സംരക്ഷണ സമിതി നെയ്യാറ്റിൻകര താലൂക്ക് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ നടന്ന നവോത്ഥാന സ്മൃതി സംഗമം നെയ്യാറ്റിൻകരയിൽ ഉദ്ഘാടനംചെയ്യുകയായിരുന്നു അദ്ദേഹം. യോഗത്തിൽ താലൂക്ക് പ്രസിഡന്റ് വൈ.എസ്. കുമാർ അദ്ധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി നെയ്യാറ്റിൻകര സത്യശീലൻ, ജില്ലാ പ്രസിഡന്റ് ഫാ. യൂജിൻ പെരേര, പാളയം ജി.എം. ജോസ്, എസ്. ശശിധരൻ, അബ്ദുറഹ്മാൻ, കുന്നത്തൂർ ഗോപാലകൃഷ്ണൻ, എ.ബി. സജു, പെരുമ്പഴുതൂർ സുരേന്ദ്രൻ, അഞ്ജലി, വിമലാക്ഷൻ, ആരതി എന്നിവർ പങ്കെടുത്തു. നവംബർ ഒന്നിന് തിരുവനന്തപുരം ഗാന്ധി പാർക്കിൽ നടക്കുന്ന നവോത്ഥാന സ്മൃതി ബഹുജന കൂട്ടായ്മയിൽ താലൂക്കിൽ നിന്ന് 4000 പേരെ പങ്കെടുപ്പിക്കും.