maria-sharappova

മോസ്കോ: സിനിമയിൽ അഭിനയിക്കാൻ താത്പര്യമുണ്ടോ? എനിക്ക് ഇത്രയും സൗന്ദര്യം ഉണ്ടെങ്കിൽ എന്തുകൊണ്ട് സിനിമയിൽ അഭിനയിച്ചുകൂട. പക്ഷേ, അതിനെക്കുറിച്ച് ഞാനിതുവരെ ആലോചിച്ചിട്ടില്ല. മുൻ ലോക ഒന്നാംനമ്പർ ടെന്നീസ് താരം മരിയാ ഷറപ്പോവയാണ് ഹോളിവുഡിൽ അഭിനയിക്കാൻ താത്പര്യമുണ്ടെന്ന് പറയാതെ പറഞ്ഞത്.

കട്ട ഫിഗറും കത്തുന്ന സൗന്ദര്യവും ഉണ്ടെങ്കിലും എന്തുകൊണ്ട് സിനിമയിൽ അഭിനയിക്കുന്നില്ല എന്നായിരുന്നു ചോദ്യം. ചോദ്യം നന്നായി ബോധിച്ചു എന്നർത്ഥത്തിൽ തലയാട്ടിക്കൊണ്ടായിരുന്നു മരിയയുടെ മറുപടി. മരിയ സിനിമകളിൽ അഭിനയിക്കാൻ ഒരുങ്ങുന്നു എന്ന് നേരത്തേ വാർത്തകൾ പുറത്തുവന്നിരുന്നെങ്കിലും പിന്നീട് ഒന്നുമുണ്ടായില്ല. അവസരവും കിട്ടിയില്ല. അതിന്റെ വിഷമം മരിയയ്ക്കുണ്ടായിരുന്നു. അങ്ങനെയിരിക്കിയെയാണ് തന്റെ മനസിലിരുപ്പ് തുറന്നുപറയാൻ ഒരവസരം ലഭിച്ചത്. കിട്ടുന്നെങ്കിൽ കിട്ടിക്കോട്ടെ. ഇരന്നുവാങ്ങിയെന്ന പേരുദോഷവും വേണ്ട. അതിനുവേണ്ടിയായിരുന്നു ഇത്തരത്തിലൊരു മറുപടി എന്നാണ് ഷറപ്പോവയുടെ അടുപ്പക്കാർ പറയുന്നത്.

ഉത്തേജക മരുന്ന് ഉപയോഗത്തിന് പിടിക്കപ്പെട്ട് വിലക്കുനേരിട്ട ഷറപ്പോവ ടെന്നീസിലേക്ക് തിരിച്ചുവന്നെങ്കിലും കാര്യമായ ഒരു നേട്ടവും ഉണ്ടാക്കാൻ ഇതുവരെ കഴിഞ്ഞിട്ടില്ല. മോഡലിംഗിലാണ് ഇപ്പോഴത്തെ ശ്രദ്ധ. പ്രായമേറിവരുന്നതിനാൽ ഇപ്പോഴത്തെ നിലയിൽ അധികനാൾ പിടിച്ചുനിൽക്കാനാവില്ലെന്ന് മരിയയ്ക്ക് നന്നായി അറിയാം. അതിനാലാണ് ഹോളിവുഡിൽ അരങ്ങേറ്റം കുറിക്കാൻ ശ്രമിക്കുന്നത്.