മലയിൻകീഴ്: വിളവൂർക്കൽ വാറുവിളാകം ശിവനാഗേശ്വര ക്ഷേത്രത്തിലെ അഷ്ടനാഗ
ഉൽസവവും ആയില്യമഹാമഹവും 22,​23 തീയതികളിൽ ക്ഷേത്ര തന്ത്രി കുളപ്പട പെരിയമന ഇല്ലത്ത് ഡി.ഈശ്വരൻപോറ്റിയുടെമുഖ്യകാർമ്മികത്വത്തിൽ നടക്കും.രാവിലെ 5.30 ന് ബാലഗണപതിയ്ക്ക് കളഭാഭിഷേകം,ഉണ്ണിയപ്പം മൂടൽ,6.30 ന് പ്രഭാത പൂജ,7 ന് മംഗള ആരതി,7 ന് പ്രഭാത ഭക്ഷണം,8 ന് മൃത്യുജ്ഞയ ഹോമം,9 ന് മഹാസുദർശന ഹോമം,9.30 ന് നവകലശം,11 ന് അഷ്ടനാഗങ്ങൾക്ക് ഊട്ട്,11.30 ന് ആയില്യ ഊട്ട്,12 ന് സർപ്പയക്ഷിക്ക് പൂജ,ഉച്ചയ്ക്ക് 12.30 ന് അന്നദാനം,വൈകുന്നേരം 6 ന് സായാഹ്ന ഭക്ഷണം,6.30 ന് വിശേഷാൽ ദീപാരാധന,രാത്രി 7 ന് സപ്ത നാഗങ്ങൾക്ക് പൂജ,7.30 ന് കളമെഴുത്തും പാട്ടും.23 ന് രാവിലെ 5.30 ന് ബാലഗണപതിയ്ക്ക് പൂജ,ഗണപതിഹോമം,6.30 ന് പ്രഭാത പൂജയും പുഷ്പാഭിഷേകവും,7 ന് പ്രഭാതഭക്ഷണം,8 ന് മൃത്യുജ്ഞയ ഹോമം,9 ന് നാഗഹോമം,9.30 ന് ബ്രഹ്മകലശവും പരികലശവും,9.50 ന് പൊങ്കാല,11 ന് അഷ്ടനാഗങ്ങൾക്ക് ഊട്ട്,രാത്രി 7 ന് സപ്തനാഗങ്ങൾക്ക് പൂജ,7.15 ന് കാവൂട്ട് ബലി,പൂപ്പട,8 ന് ബ്രഹ്മരക്ഷസിന് പൂജ.