കല്ലമ്പലം:പള്ളിക്കൽ മടവൂർ ശ്രീ മഹാദേവർ ക്ഷേത്രത്തിലെ ഭാഗവത സപ്താഹ യജ്ഞം ഡോ.തോട്ടം ഭുവനചന്ദ്രൻ ഉദ്ഘാടനം ചെയ്തു.സെക്രട്ടറി രതീഷ് എ.ആർ അദ്ധ്യക്ഷത വഹിച്ചു.യജ്ഞാചാര്യൻ വേദശ്രീ ഡോ.പള്ളിക്കൽ മണികണ്ഠൻ പ്രഭാഷണം നടത്തി.കവി മടവൂർ സുരേന്ദ്രനെ മടവൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഗിരിജാ ബാലചന്ദ്രൻ പൊന്നാടയണിയിച്ച് ആദരിച്ചു.ക്ഷേത്രം പ്രസിഡന്റ് എ.മുരളീധരൻ പിള്ള,ട്രഷറർ ശ്യാം രാജ്,സെക്രട്ടറി എം.ലാലു രാജേന്ദ്രൻ,രാധാകൃഷ്ണൻ എന്നിവർ സംസാരിച്ചു.ക്ഷേത്രം മേൽശാന്തി ഇടമന ഇല്ലം മനോജ്‌ നാരായണൻ നമ്പൂതിരി ഭദ്രദീപം കൊളുത്തി.പ്ലസ്ടു,എസ്.എസ്.എൽ.സി പരീക്ഷയിൽ ഉന്നത വിജയം നേടിയ കുട്ടികൾക്ക് അവാർഡ് വിതരണം ചെയ്തു.