തിരുവനന്തപുരം : പുളിമൂട് എം.ജി.റോഡ് ഭാഗ്യാ ബിൽഡിങ്‌സിൽ പരേതനായ സംസ്‌കൃത പണ്ഡിതൻ പ്രൊഫസർ എൻ.ഇ .മുത്തുസ്വാമിയുടെ ഭാര്യ വഞ്ചിയൂർ യൂ .പി.സ്കൂൾ റിട്ടയേർഡ് സംഗീത അദ്ധ്യാപിക എ. സരസ്വതി അമ്മാൾ (90 ) നിര്യാതയായി . മക്കൾ: ബാല സാഹിത്യ ഇൻസ്റ്റിറ്റ്യൂട്ട് റിട്ട. എഡിറ്റർ ഡോ. എസ്സ് .ഭാഗ്യലക്ഷ്‌മി , കേണൽ എം.പി.ഹരൻ , പ്രൊഫ. എം.ബാലസുബ്രഹ്‍മണ്യം ( ഡയറക്ടർ,സൗത്ത് സോൺ കൾച്ചറൽ സെന്റർ ഡയറക്ടർ, തഞ്ചാവൂർ ) ,ഡോ. എം.എൻ.മൂർത്തി ( റിട്ട. പ്രിൻസിപ്പൽ, ചെമ്പൈ സംഗീത കോളേജ് ,പാലക്കാട്). മരുമക്കൾ: കേണൽ സതികുമാരി , സരസ്വതി മൂർത്തി ( വയലിൻ ലക്ച്ചറർ , സ്വാതിതിരുനാൾ സംഗീത കോളേജ്, തിരുവനന്തപുരം ) സംസ്കാരം ഇന്ന് രാവിലെ 9 മണിക്ക് തൈക്കാട് ശാന്തി കവാടത്തിൽ .