perumpamp

വിതുര: മുള്ളൻപന്നിയെ വിഴുങ്ങിയ പെരുമ്പാമ്പിനെ നാട്ടുകാർ പിടികൂടി. വിതുര ആനപ്പാറ വാളേങ്കി ആയിരവില്ലി ക്ഷേത്രത്തിന് സമീപത്തുനിന്നാണ് ഏഴടിയോളമുള്ള പെരുമ്പാമ്പിനെ പിടികൂടിയത്. മുള്ളൻപന്നിയുടെ മുള്ളുകൾ പാമ്പിന്റെ ദേഹംതുളച്ച് പുറത്തുവന്ന നിലയിലായിരുന്നു. മുള്ള് ദേഹം തുളച്ചതിനാൽ രക്തവും ഒഴുകുന്നുണ്ടായിരുന്നു. കുറേ മുള്ളുകൾ നാട്ടുകാർ പുറത്തെടുത്തു. പാമ്പിനെ വനപാലകർക്ക് കൈമാറി. മഴക്കാലമായതോടെ വിതുര മേഖലകളിൽ പെരുമ്പാമ്പുകളുടെ ശല്യം വർദ്ധിച്ചിട്ടുണ്ട്. ഒരാഴ്ചയ്ക്കിടയിൽ നാല് പെരുമ്പാമ്പുകളെ കണ്ടെത്തിയിരുന്നു.