general

ബാലരാമപുരം: ധീരജവാൻദിനത്തൽ ജനമൈത്രി പൊലീസ് ഐത്തിയൂർ വാറുവിളാകത്ത് പുതുവൽ പുത്തൻവീട്ടിൽ പരേതനായ നെൽസൺ സുലോചന ദമ്പതികളുടെ മകൻ കോബ്രാ കമാൻഡന്റ് ലെജുവിന് സ്മരണാജ്ഞലി അർപ്പിച്ചു.ഐത്തിയൂരിൽ ലെജുവിന്റെ സ്മൃതിമണ്ഡപത്തിൽ പുഷ്പചക്രം അർപ്പിച്ച ശേഷം മാതാവ് സുലോചനയെ സി.ഐ ജി.ബിനു പൊന്നാട അണിയിച്ച് ആദരിച്ചു. 2016 മാർച്ച് ആദ്യവാരത്തിൽ ചത്തീസ്ഘട്ടിലെ സുഗ് മ ഡിസ്ട്രിക്റ്റിലെ വനപ്രദേശത്ത് നടന്ന മാവോയിസ്റ്റ് ആക്രമണത്തിലാണ് ലെജു വീരമൃത്യൂ വരിച്ചത്. ലെജുവിന്റെ സ്മൃതികുടീരത്തിൽ എസ്.ഐ വിനോദ് കുമാർ,​പി.ആർ.ഒ എ.വി.സജീവ്,​അഡീഷണൽ എസ്.ഐ.റോജി,​ ഫ്രാബ്സ് പ്രസിഡന്റ് പൂങ്കോട് സുനിൽകുമാർ,​ജനറൽ സെക്രട്ടറി ബാലരാമപുരം അൽഫോൺസ്,​മനോഹരൻ,​മറ്റ് പൊലീസ് ഉദ്യോഗസ്ഥർ എന്നിവർ സ്മൃതിമണ്ഡപത്തിൽ പുഷ്പാർച്ചന നടത്തി.ബാലരാമപുരം പൊലീസ് സ്റ്റേഷനിൽ ധീരജവാനോടുള്ള ആദരസൂചകമായി ലെജുസ്മൃതിമണ്ഡപം തീർത്ത് പുഷ്പാർച്ചന നടത്തി.