2

വിഴിഞ്ഞം: വെങ്ങാനൂർ ചാവടിനട മാർത്താണ്ഡം കുളത്തിന് സമീപത്തെ പമ്പ് ഹൗസ് മഴയിൽ ഇടിഞ്ഞുവീണു. സമീപത്തുണ്ടായിരുന്ന തൊഴിലുറപ്പ് തൊഴിലാളികളായ സ്ത്രീകൾ തലനാരിഴയ്ക്ക് രക്ഷപ്പെട്ടു. ഇന്നലെ ഉച്ചയ്ക്ക് രണ്ടോടെയായിരുന്നു അപകടം. സമീപത്തെ തോട്ടിൽ വീണ കെട്ടിടാവശിഷ്ടങ്ങൾ ശക്തമായ മഴയിൽ ഒലിച്ചുപോയി. സമീപത്തെ കാട് വെട്ടിത്തെളിക്കുകയായിരുന്ന 18ഓളം സ്ത്രീകൾ ഉച്ചഭക്ഷണം കഴിക്കാൻ മാറിയപ്പോഴാണ് വൻ ശബ്ദത്തോടെ പമ്പ് ഹൗസ് ഇടിഞ്ഞുവീണത്. വെങ്ങാനൂർ ഗ്രാമപഞ്ചായത്ത് വാർഡ് മെമ്പർ മിനി വേണുഗോപാൽ സ്ഥലത്തെത്തി.