വർക്കല: മണമ്പൂർ ആർട്ടിസ്റ്റ് രാജാരവിവർമ്മ ഗ്രന്ഥശാാല ഗ്രന്ഥശാല അങ്കണത്തിൽ 26ന് വൈകിട്ട് 3.30ന് കുമാരനാശാന്റെ ചിന്താവിഷ്ടയായ സീതയെ ആസ്പദമാക്കിയുളള സംവാദം നടക്കും.ജില്ലാ ലൈബ്രററി കൗൺസിൽ വൈസ് പ്രസിഡന്റ് എം.ഷാജഹാൻ ഉദ്ഘാടനം ചെയ്യും. ഗ്രന്ഥശാല പ്രസിഡന്റ് എസ്.സജീവ് അദ്ധ്യക്ഷത വഹിക്കും.ബി.പ്രഭവർക്കല വിഷയാവതരണം നടത്തും.എ.വി.ബാഹുലേയൻ മോഡറേറ്ററായിരിക്കും.കാഥികൻ വി.ഹർഷകുമാർ,ആലംകോട് ദർശൻ,കാഥികൻ കാപ്പിൽ അജയകുമാർ,ഓരനല്ലൂർബാബു,വിജയൻ ചന്ദനമാല, മടവൂർ സലിം,ജി.പ്രഫുല്ലചന്ദ്രൻ,ശശി കെ വെട്ടൂർ,വി.ശിവൻപിളള,നിനവ് വിജയ് തുടങ്ങിയവർ പങ്കെടുക്കും.