തിരുവനന്തപുരം: നിയമസഭാ ഉപതിരഞ്ഞെടുപ്പിൽ ശരിദൂരം പ്രഖ്യാപിച്ച ശേഷം ജാതിപറഞ്ഞു വോട്ട് ചെയ്യാൻ ജനങ്ങളെ പ്രേരിപ്പിച്ച എൻ.എസ്.എസ് നിലപാടിനെതിരെ കേരളീയ സമൂഹം വിധി എഴുതുമെന്ന് കേരള പുലയർ യൂത്ത് മൂവ്മെന്റ് സംസ്ഥാന ജനറൽ സെക്രട്ടറി പ്രശോഭ് ഞാവേലി പറഞ്ഞു.കെ.പി.വൈ.എം ജില്ലാ കൺവെൻഷൻ ഉദ്‌ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ചാലക്കുഴി കെ.പി.എം.എസ് ശാഖ മന്ദിരത്തിൽ നടന്ന സമ്മേളനത്തിൽ പ്രശാന്ത് പൂജപ്പുര അദ്ധ്യക്ഷത വഹിച്ചു. കെ.പി.എം.എസ് സംസ്ഥാന അസി. സെക്രട്ടറി ആലംകോട് സുരേന്ദ്രൻ, സംസ്ഥാന കമ്മിറ്റി അംഗം ഗോപകുമാർ കാര്യവട്ടം, ജില്ലാ പ്രസിഡന്റ് വെള്ളാർ ശിവകുമാർ, സെക്രട്ടറി സി.കുമാർ,ഖജാൻജി പേയാട് ശ്രീകുമാർ എന്നിവർ പങ്കെടുത്തു. ശരത് ശ്രീകാര്യം സ്വാഗതം പറഞ്ഞു. കെ.പി.വൈ.എം ജില്ലാ ഭാരവാഹികളായി വെള്ളാർ സാബു (പ്രസിഡന്റ് ), ശരത് ശ്രീകാര്യം (സെക്രട്ടറി), കോവളം ബിനിൽ (ഖജാൻജി) എന്നിവരുടെ നേതൃത്വത്തിൽ പതിനൊന്നംഗ കമ്മിറ്റിയെ തിരഞ്ഞെടുത്തു.