തിരുവനന്തപുരം: മൂത്തൂറ്റ് ഫിനാൻസിലെ തൊഴിൽ സമരം രമ്യമായി പരിഹരിക്കാൻ മുൻകൈയെടുത്ത സംസ്ഥാന തൊഴിൽ വകുപ്പിനെ ഹൈക്കോടതി അഭിനന്ദിച്ചു. മുത്തൂറ്റ് മാനേജ്‌മെന്റ് ഹൈക്കോടതിയിൽ സമർപ്പിച്ച റിട്ട് ഹർജി തീർപ്പാക്കവെയായിരുന്നു പരാമർശം. ജസ്റ്റിസുമാരായ കെ. വിനോദ് ചന്ദ്രൻ, വി.ജി. അരുൺ എന്നിവരടങ്ങിയ ഡിവിഷൻ ബെഞ്ചാണ് ഹർജി പരിഗണിച്ചത്.പ്രശ്നം പരിഹരിക്കാൻ ലേബർ കമ്മിഷണർ പ്രത്യേക താത്പര്യം കാണിച്ചതായി ഹൈക്കോടതി ചൂണ്ടിക്കാട്ടി.സ്റ്റേറ്റ് അറ്റോർണി കെ.വി. സോഹൻ, ഹൈക്കോടതി നിരീക്ഷകനായി നിയോഗിച്ച ലിജി ജെ. വടക്കേടം എന്നിവരെയും ഹൈക്കോടതി അഭിനന്ദിച്ചു.