കല്ലമ്പലം:മടവൂർ സി.എൻ.പി.എസ്.എൽ.പി.എസിൽ ലോക ഭക്ഷ്യദിനാചരണത്തിന്റെ ഭാഗമായി നടന്ന നാടൻ ഭക്ഷ്യമേള ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ആർ.എസ്.രജിത ഉദ്ഘാടനം ചെയ്തു.ഗ്രാമ പഞ്ചായത്ത് അനുവദിച്ച കമ്പ്യൂട്ടറും പ്രൊജക്ടറും ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ഗിരിജാബാലചന്ദ്രൻ ഉദ്ഘാടനം ചെയ്തു.പി.ടി.എ പ്രസിഡന്റ് എൻ.കെ.രാധാകൃഷ്ണൻ അദ്ധ്യക്ഷത വഹിച്ചു.പ്രഥമാധ്യാപകരായ ഉഷാകുമാരി,രാജീവ്,സജീന,അരുൺ,ആർ.അനിൽ,സരസ്വതി എന്നിവർ പ്രസംഗിച്ചു.