crime

ബാലരാമപുരം: പ്രേമം നടിച്ച് പതിനാറുകാരിയെ പ്രലോഭിപ്പിച്ച് പീഡിപ്പിച്ച കേസിൽ യുവാവിനെ ബാലരാമപുരം പൊലീസ് അറസ്റ്ര് ചെയ്തു. അന്തിയൂർ കുഞ്ചുവീട്ടുവിളാകം വീട്ടിൽ രാജേഷ് (25)​ ആണ് അറസ്റ്റിലായത്. പരുത്തിപള്ളി സ്വദേശിയായ യുവതിയെ വീട്ടിൽ എത്തിച്ച് പീഡിപ്പിക്കുകയായിരുന്നെന്ന് പൊലീസ് പറഞ്ഞു. ബാലരാമപുരം സി.ഐ ജി.ബിനു,​ എസ്.ഐ മാരായ എസ്.വിനോദ്കുമാർ,​ വൈ.എസ്.തങ്കരാജ്,​ എ.എസ്.ഐ മാരായ സാബു,​ സാജൻ,​ പൊലീസുകാരായ അനിൽകുമാർ,​ ശ്രീകാന്ത് എന്നിവർ ചേർന്ന് പ്രതിയെ അറസ്റ്റ് ചെയ്തു. യുവാവിനെ കോടതി റിമാൻഡ് ചെയ്‌തു.