police

തിരുവനന്തപുരം: പൊലീസ് സ്മൃതിദിനാചരണത്തോടനുബന്ധിച്ച് പൊലീസ് ആസ്ഥാനത്തെ ധീര സ്മൃതിഭൂമിയിൽ സംസ്ഥാന പൊലീസ് മേധാവി ലോക്‌നാഥ് ബെഹറ പുഷ്പചക്രം അർപ്പിച്ചു. രാവിലെ നടന്ന ചടങ്ങിൽ എ.ഡി.ഡി.പിമാരായ ടോമിൻ.ജെ.തച്ചങ്കരി, ബി.സന്ധ്യ, എസ്. ആനന്ദകൃഷ്ണൻ, ഷേഖ് ദർവേഷ് സാഹിബ്, ​ടി.കെ.വിനോദ് കുമാർ, മനോജ് എബ്രഹാം, ഐ.ജിമാരായ എം.ആർ.അജിത് കുമാർ, ബൽറാം കുമാർ ഉപാദ്ധ്യായ, ഡി.ഐ.ജിമാരായ ജി.സ്‌പർജൻകുമാർ, നാഗരാജു.സി, എ.അക്ബർ, സഞ്ജയ്‌കുമാർ ഗുരുദിൻ, മുൻ ഡി.ജി.പിമാരായ രാജ്‌ഗോപാൽ നാരായൺ, ആർ.പി.സി നായർ, മുഖ്യമന്ത്റിയുടെ പൊലീസ് ഉപദേഷ്ടാവ് രമൺ ശ്രീവാസ്തവ തുടങ്ങിയവർ പങ്കെടുത്തു.ഔദ്യോഗിക കൃത്യനിർവഹണത്തിനിടെ ജീവൻ ത്യജിക്കേണ്ടിവന്ന പൊലീസ് ഉദ്യോഗസ്ഥർക്ക് സ്മരണാഞ്ജലി അർപ്പിക്കുന്നതിനാണ് എല്ലാ വർഷവും ഒക്‌ടോബർ 21 ന് സ്മൃതിദിനമായി ആചരിക്കുന്നത്.